പിഴചീടുന്നു വാക്കുകള്‍ എനിക്ക് നഷ്ടമായീടുന്നു എന്റെ സുഖമുള്ള വേദനകള്‍
പിടഞ്ഞിടുന്നു രാവുകളില്‍ ഏറെയും വിരഹവേടനയില്‍
തുടിചിടുന്നു മനമിപ്പോലും നിന്നെ ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് മിണ്ടാന്‍
മരണമെന്‍ വേദനകളെ കെടുതീടുകില്‍ ആ മരണത്തിന്‍ വിളി കേള്‍ക്കാന്‍ ഞാന്‍ കാതോര്തിടുന്നു
എഴുതുവാന്‍ ഉള്ള കഴിവ് ജന്മ സിദ്ധമായി കിട്ടുന്നതാണ്...എല്ലാ കഴിവുകളും ഈശ്വരന്റെ വരദാനം ആണ് ...അത് എതോ നഷ്ടപ്രണയത്തിന്റെ പേരില്‍ ഇല്ലാതാക്കെണ്ടാതല്ല കുട്ടി ...ഓരോ വീഴ്ച്ചകല്‍ക്കിടയിലും വീണ്ടും പിടിച്ചു എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനേപോലെ ഓരോ വീഴ്ചയും ഓരോ വിജയമാക്കി മാറ്റുക...അങ്ങനെ എങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് സ്വയം ഓര്‍ത്തു അഭിനനിക്കാന്‍ കഴിയും നിങ്ങളുടെ ഓരോ വീഴ്ചയില്‍ നിന്നുള്ള ഉയര്‍ച്ചയും...ജീവിതത്തില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്തു സമയം കളയാതെ ഇനി വരാതിരിക്കുന്ന നല്ലതിനെക്കുറിച്ചു മാത്രം ചിന്തിക്കുക അതിനു വേണ്ടി പരിശ്രമിക്കുക...നിങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്തു നിങ്ങള്‍ പാഴാക്കുന്ന ഓരോ സമയവും നിങ്ങള്‍ക്ക് വളരെ വിലപ്പെട്ടതായിരുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ജീവിതത്തില്‍ പാതി വിജയിച്ചു...ബാക്കി പകുതി വളരെ വിലപ്പെട്ടതക്കാന്‍ വേണ്ടി ശ്രമിക്കുക....എല്ലാ വിധ ഐശ്വര്യവും ജീവിതത്തില്‍ വിനുവിന് ഉണ്ടാകട്ടെ...എഴുതാനുള്ള കഴിവ് ഇല്ലാതാക്കരുതെന്ന ഈ നല്ല സുഹൃത്തും സഹോദരതുല്യവും ആയ എന്റെ വാക്കുകള്‍ ദയവായി...മുഖവിലക്കെടുക്കുമെന്നു ആഗ്രഹിക്കട്ടെ....സ്നേഹപൂര്‍വ്വം എന്‍റെ ലോകം (ലക്ഷ്മി നായര്‍ )ഓര്‍ക്കുക വല്ലപ്പോഴും....എന്‍റെ ലോകത്തെക്കൂടി...!
ReplyDelete