Wednesday, September 29, 2010

എന്നുമെന്‍ കനവുകളില്‍ നീ മാത്രം...

എന്‍റെ പാട്ടിന്‍ വരികളെ തീവ്രാനുരാഗത്താല്‍ അനുഗ്രഹിച്ചവളെ 
പ്രിയതമേ നിനക്കായ്‌ ഞാന്‍ ഇന്നും പാടുന്നു.... 
എന്‍റെ രാവുകളെ നിദ്രവിഹീനമാക്കി നിന്‍റെ വേര്‍പാട്‌ 
എന്നോ നിന്‍ ഓര്‍മകളില്‍ നിരാമുള്ളതായിരുന്നെന്റെ കനവുകള്‍ 
ഇന്ന് ഞാന്‍ കൈക്കൊളുമീ മൗനം നിനക്ക് വേണ്ടി 
ഇന്നെന്‍ മനം വിങ്ങുന്നത് നിന്‍ സ്നേഹത്തിനായ് നിന്‍ സാമീപ്യത്തിനായ് 
ആകാശനീലിമയില്‍ ചാലിച്ചെഴുതിയ നിന്‍ ചിത്രമിന്നുമെന്‍ അകതാരില്‍ 
ഒരു  പനിനീര്‍ പുഷ്പമായ് വിടര്‍ന്നു നില്‍കുന്നു
ഓര്മാപെടുതലിന്‍ നേര്‍ത്ത മൌനമാനിന്നെന്റെ ഭാവം  
ആരെയും പഴി ചാരിചൊഴിയുവാന്‍ ആവില്ലെനിക്ക് 
അസ്തമിക്കാത്ത വിഷാധതിന്‍ വിത്തെന്‍ മനസ്സില്‍ 
പാവിയിട്ടെവിടെയോ ദൂരെ പോയ്‌ മറഞ്ഞു നീ....
വരികയിനിയും വൈകാതെയെന്നെയും കൊണ്ട് പോക നിന്‍റെ ലോകത്തേക് 
പ്രണയത്തിനു പരിധികളില്ലാത്ത അനന്തസത്യതിലെക് നയിക്ക നീയെന്നെയും 
കാത്തിരിപ്പു നിന്‍ വിളിക്കായ് മനം തുടിപ്പു നിന്‍ സ്പര്‍ശതിനായ്
ദിനങ്ങലെരെയായ്‌ നാമൊന്നു ചേരുന്നതും കാത്തിവിടെയിരിപ്പു ഞാന്‍ 
                         

No comments:

Post a Comment