Wednesday, September 29, 2010

ഇന്നും നിന്‍ ഓര്‍മയില്‍...

നിന്‍ നനവൂരും കരിമിഴിയിനകളില്‍
ഞാനാദ്യം ചുംബിച്ചപ്പോള്‍
നിന്‍ ചെഞ്ചുണ്ടുകള്‍ എന്‍ കാതുകളില്‍ മന്ത്രിച്ചു
നീയെന്‍ കനവുകളിലെ രാജകുമാരനെന്നു
ആദ്യമായെന്‍ നെഞ്ജോടുരുമ്മി നീ കിടന്നപ്പോള്‍
ഞാന്‍ നിന്റേതു മാത്രം നിനക്ക് മാത്രം സ്വന്തമെന്നു ചൊല്ലി നീ
ഹൃദയത്തില്‍ നീ തൊട്ടുണര്‍ത്തിയ പ്രണയമെന്ന അനുഭൂതിക്ക്
എന്ത് നിറം എന്നരിന്ജീടുവാന്‍ ഞാന്‍ കുറെയേറെ വൈകിയല്ലോ
മധുരകിനാവുകള്‍ എങ്ങനെ കാണാമെന്നു നീയെനിക്ക്  ചൊല്ലി തന്നപോള്‍
എല്ലാം വെറുമൊരു പേക്കിനാവായി മാറുമെന്നു ഞാന്‍ നിനച്ചീല
ഇന്നുമറിയാതെ ഞാന്‍ നിന്‍ സ്മരനകളിലാണ്ട് പോകുന്നു
നിന്നോട് കൂടിയുണ്ടായിരുന്ന ഓരോ നിമിഷവും
നീ പടുത്തുയര്‍ത്തിയ കിനാവുകളില്‍ ഞാന്‍ ജീവിച്ചു
ഇന്നോളം നീ ചൊല്ലിയതെല്ലാം പൊരുലെന്നു നിനച്ച ഞാന്‍
നീയെന്നരികില്‍ ഇനിയോരികളും ഇല്ലെന്നെങ്ങനെ വിശ്വസിക്കും
ജീവനും മരണവും വെറും മിഥ്യ മാത്രമെന്നോതിയ നീ തന്നെ 
ആ മിത്യസങ്കല്പമായി മറന്ജീടുമെന്നു ഞാന്‍ നിനച്ചീല
നീയെന്നരികില്‍ ചിലവഴിച്ച ഓരോ നിമിഷവും നീ പറഞ്ഞ ഓരോ വാക്കുകളും
ഇന്നെന്‍ കനവുകളില്‍ ഒരു ഭീതിയായി പുനര്‍ജനിക്കുന്നു
എന്തിനെന്നില്‍ നിന്നകന്നു നീ എന്തിനെന്നെ ഉപേക്ഷിച്ചു നീ
അറിയില്ല അറിയാമെനികൊന്നു മാത്രം ഇന്ന് നീയെന്നരികില്‍ ഇല്ല.....

2 comments: