Monday, October 4, 2010

മരണം

എന്തിനു നീ എന്നെ ജീവിതത്തിലേക് കൈ പിടിച്ചു നടത്തി....? ഒരു ദിനം ഞാനും നിന്നെ പിരിയുമെന്ന് കാണിച്ചു തരുവാന്‍ ആയിരുന്നോ...നഷ്ടപെടലുകള്‍ എനിക്ക് മാത്രം അല്ലെ സംഭവിക്കുന്നുള്ളൂ.... നിരാശകള്‍ എനിക്ക് സമ്മാനിച്ച്‌ കൊണ്ട് ഒരിക്കല്‍ ദൈവം എന്നെ പരീക്ഷിച്ചതാണ് ഇനിയും പരീക്ഷണങ്ങള്‍ ബാക്കിയോ.........? ഈ വഴിയിലെവിടെയോ എന്നെയും തേടി മരണം ഇരിക്കുന്നു അത് ഞാന്‍ മനസിലാക്കുന്നു.... ജീവിക്കാന്‍ ഒരുപാട് ആഗ്രഹിച്ചപ്പോള്‍ ജീവിക്കാന്‍ എനിക്ക് നല്‍കിയ ദിവസങ്ങള്‍ വളരെ പരിമിതം.... ഹാഹാ ഹാ .....ഇനി ഞാന്‍ പാടും നിനക്കായൊരു പ്രണയഗാനം.... മരണമിനിയെന്‍ വാതില്പടിക്കള്‍ കാത്തു നില്കും ....നിന്നെ തേടിയലയുന്ന ഈ യാത്രയില്‍ എനിക്ക് കൂട്ടിനായ് മരണം മാത്രം.... ഹഹഹ 

2 comments:

  1. r u bit mad.....why u laughing...?

    ReplyDelete
  2. ജീവിതം ജീവിക്കനുള്ളതാണ്.....മരിക്കുവാന്‍ വേണ്ടി അല്ല ഭൂമിയിലേക്ക്‌ ഈശ്വരന്‍ ജീവന്റെ വിത്ത് പാകുന്നത് ...സന്തോഷവും സങ്കടവും ജീവിത മാകുന്ന നാണയതുട്ടിലെ രണ്ടു വശങ്ങള്‍ പോലയാണ് ...അതിങ്ങനെ ഭൂമിയുടെ കറക്കം പോലെ ഓരോ കാലക്രമേണ അത് മാറി മാറി കറങ്ങിക്കൊണ്ടേയിരിക്കും ,അതുകൊണ്ട് നിരാശ കൈവിടാതെ ഈശ്വരന്‍ തന്ന ജീവിതം മഹത്തരം എന്ന് കരുതി ജീവിക്കുക...മരണത്തിന്‍റെ വാതില്‍ കൊട്ടിയടച്ചു അവിടെ ജീവിതത്തിന്‍റെ വാതില്‍ തുറക്കുക .....അവിടെ നിങ്ങള്‍ക്ക് സൌഹൃദത്തിന്‍റെ സ്വര്‍ഗം തന്നെ തീര്‍ക്കാന്‍ കഴിയും ...കുറെ നല്ല സുഹൃത്തുക്കളെയും നല്ല സഹോദരങ്ങളെയും നിങ്ങള്‍ക്ക് അവിടെ നിന്നും കണ്ടെത്താന്‍ കഴിയും....അപ്പോള്‍ നിങ്ങളുടെ സങ്കടങ്ങള്‍ എല്ലാം അലിഞ്ഞില്ലാതെ ആവും....അത് കൊണ്ട് ഈശ്വരന്‍ തന്ന ഈ പരിമിതമ്മായ ഈ ജീവിതം പുണ്യം എന്ന് കരുതി നിരാശകളും സങ്കടങ്ങളും തരണം ചെയ്തു ജീവിച്ചുതീര്‍ക്കുക...എല്ലാവരെയും സ്നേഹിക്കുക ..ആരെയും വേരുക്കതിരിക്കുക...ശിഷ്ടം സ്നേഹ സമ്പന്നം ...എല്ലാ ഭാവുകങ്ങളും നേരുന്നു ... എന്‍റെ ലോകം (ലക്ഷ്മി നായര്‍ )

    ReplyDelete