ആതിരരാവില്‍ പൂനിലാവത്തൊരു കുടക്കീഴില്‍ നീ ചാരെ നിന്നു....
മധുരമാം മൊഴികലെന്‍ കാതുകളില്‍ അമൃതവര്‍ഷമായ് ചൊരിഞ്ഞു...
നിന്‍ കൊഞ്ചല്‍ കേട്ട് കൊതി തീരാതെയെന്‍
ഹൃദയമെന്നും തുടിക്കുന്നു ദുഖതാളത്തില്‍ വിരഹഭാവത്തില്‍
മഴ പെയ്യുന്ന നിമിഷങ്ങളില്‍ നിന്‍ മേനി തന്‍ ചൂടിനായ് കൊതിപ്പു ഇന്നും
കവിളിണകള്‍ കേഴുന്നു നിന്‍ ചുടു ച്ചുംബനതിനായ്
ഏകനായ് ശൂന്യതയില്‍ മിഴിയെരിഞ്ഞിരിക്കുമ്പോള്‍
എപ്പോഴോ നിന്‍ മുഖമെന്‍ മുന്നില്‍ തെളിഞ്ഞു വന്നു
ഇരുളിന്‍ നിശബ്ദതയില്‍ കാതോര്തിരിക്കുമ്പോള്‍
എന്‍ കാതുകള്‍ക് മധുരനാദം പകരുന്നു നിന്‍ കൊലുസ്സിന്‍ സ്വരം
നിന്‍റെ സാമീപ്യം നിനചിരിക്കവേ
കവിളില്‍ നിന്‍ ചുടുനിശ്വാസം പതിയുന്നതെനിക്കറിയുന്നു
പ്രണയിക്കുന്നവര്‍ മരിചീടുകിലും അവരുടെ പ്രണയം
യുഗങ്ങളോളം നിലനില്കുമെന്നരോ പറഞ്ഞതെത്ര സത്യം
നീയെന്നില്‍ നിന്നകന്നിട്ടെരെ നാള്‍ പിന്നിട്ടെങ്കിലും
ഇന്നും നിന്‍ സാമീപ്യം ഞാനനുഭാവിചീടുന്നതെനിക്ക്
നിന്നോടുള്ള പ്രണയം അതൊന്നു കൊണ്ട് മാത്രം
ഇന്നുമെന്‍ മനം കേഴുന്നത് നിന്‍ പ്രണയത്തിനായ് മാത്രം
മൂടസ്വപ്നങ്ങള്‍ എന്നറിഞ്ഞിട്ടും, ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും അവളുടെ തിരിച്ചു വരവിനായ് ഞാന്‍ ഇന്നും കാത്തിരിക്കുന്നു...ഈ ശൂന്യതയില്‍ മനസ് പിടഞ്ഞിട്ടും ഞാന്‍ പിടിച്ചു നില്കുന്നത് നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ നിന്നു മറയാതിരിക്കാന്‍ വേണ്ടി മാത്രമാണ്.... ഇനിയും എഴുത്തുകള്‍ തുടരുവാന്‍ എനിക്കാകില്ല... അത് കൊണ്ട് ഞാന്‍ നിര്ത്തുന്നു.... എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .....
ellavarkum orayiram nandi.........
ReplyDeleteപ്രണയം മഴ പോലെ ആണ്...ഓര്‍ക്കാപ്പുറത്ത് നിനച്ചിരിക്കാതെ വന്നു നമ്മെ അമ്പരിപ്പിക്കും...മറ്റു ചിലപ്പോള്‍ വന്നു പെയ്തു നിറയും ...ഒരു വേനലിനു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ഭൂമിയെ തരളിതയാക്കും....
ReplyDeleteഒടുവില്‍...
നിനച്ചിരിക്കാതെ ഒരു നിമിഷത്തില്‍ എവിടേക്കോ പോയ് മറഞ്ഞു പോകുന്നു ...
ഒരു യാത്ര പോലും ചോദിക്കാതെ ....ഒരി വരി പോലും എഴുതാതെ ...എവിടേക്കോ...!!!
പ്രിയപ്പെട്ട അനുജന്‍ വിനുവിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്‍റെ ലോകം (ലക്ഷ്മി നായര്‍ ).~~~