Wednesday, September 29, 2010

എന്നുമെന്‍ കനവുകളില്‍ നീ മാത്രം...

എന്‍റെ പാട്ടിന്‍ വരികളെ തീവ്രാനുരാഗത്താല്‍ അനുഗ്രഹിച്ചവളെ 
പ്രിയതമേ നിനക്കായ്‌ ഞാന്‍ ഇന്നും പാടുന്നു.... 
എന്‍റെ രാവുകളെ നിദ്രവിഹീനമാക്കി നിന്‍റെ വേര്‍പാട്‌ 
എന്നോ നിന്‍ ഓര്‍മകളില്‍ നിരാമുള്ളതായിരുന്നെന്റെ കനവുകള്‍ 
ഇന്ന് ഞാന്‍ കൈക്കൊളുമീ മൗനം നിനക്ക് വേണ്ടി 
ഇന്നെന്‍ മനം വിങ്ങുന്നത് നിന്‍ സ്നേഹത്തിനായ് നിന്‍ സാമീപ്യത്തിനായ് 
ആകാശനീലിമയില്‍ ചാലിച്ചെഴുതിയ നിന്‍ ചിത്രമിന്നുമെന്‍ അകതാരില്‍ 
ഒരു  പനിനീര്‍ പുഷ്പമായ് വിടര്‍ന്നു നില്‍കുന്നു
ഓര്മാപെടുതലിന്‍ നേര്‍ത്ത മൌനമാനിന്നെന്റെ ഭാവം  
ആരെയും പഴി ചാരിചൊഴിയുവാന്‍ ആവില്ലെനിക്ക് 
അസ്തമിക്കാത്ത വിഷാധതിന്‍ വിത്തെന്‍ മനസ്സില്‍ 
പാവിയിട്ടെവിടെയോ ദൂരെ പോയ്‌ മറഞ്ഞു നീ....
വരികയിനിയും വൈകാതെയെന്നെയും കൊണ്ട് പോക നിന്‍റെ ലോകത്തേക് 
പ്രണയത്തിനു പരിധികളില്ലാത്ത അനന്തസത്യതിലെക് നയിക്ക നീയെന്നെയും 
കാത്തിരിപ്പു നിന്‍ വിളിക്കായ് മനം തുടിപ്പു നിന്‍ സ്പര്‍ശതിനായ്
ദിനങ്ങലെരെയായ്‌ നാമൊന്നു ചേരുന്നതും കാത്തിവിടെയിരിപ്പു ഞാന്‍ 
                         

കനവുകളില്‍

ആരോ തുറന്നിട്ട ജാലകവതില്കള്‍ നിന്‍ നീലനയനങ്ങള്‍
എന്നുമെന്‍ വരവിനായ് തുടിപ്പത് ഞാനെന്നും അറിഞ്ഞിരുന്നു
ജീവിതയാത്രയില്‍ ഈ ഇരുളടഞ്ഞ പാതയില്‍
നിന്‍ സാമീപ്യമെന്‍ മിഴികളില്‍ പ്രകാശം പരത്തി
നീ അരികിലില്ലെന്ന ദുഖസത്യവും പേറി ദിനങ്ങളായ്
ഞാന്‍ ഈ വഴിയിലൂടലഞ്ഞു നടപ്പൂ 
രാവെത്ര കടന്നു പോയ്‌ പകലെത്ര മാഞ്ഞു പോയ്‌ 
ഇന്നുമെന്‍ യാത്രയില്‍ നീ കടന്നു വന്നില്ല...
കരുതി വച്ചിരുന്നുവെന്‍ കണ്ണുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ നിനക്കായ്‌ പൊഴിക്കാന്‍ 
വറ്റിയെരിയുന്നു കണ്ന്നുനീര്തുള്ളികള്‍ ഈ ദുഖമാം തീച്ചൂളയില്‍ 
കനവുകളില്‍ നീയെന്‍ സ്വന്തമായ് നിനവുകളില്‍ നീയെന്‍ പ്രിയസഖിയായ്‌
ഓരോ നിമിഷവും നാമോന്നെന്ന വിചാരമെനിക് നല്‍കി നീ 
എത്രയെത്ര കനവുകള്‍ കണ്ടു നാം എന്നിട്ടുമിന്നും വെരുമന്യര്‍ മാത്രം.. 

ഞാന്‍ ഏകാനെന്ന സത്യം

എന്തിനെന്‍ ഹൃദയമിന്നും മിടിക്കുന്നു എന്തെന്റെ ശ്വാസം നിലചീല
ജീവിതമാകുന്ന ചെളികുണ്ടില്‍ കാലിടറിയ വെറുമൊരു പദയാത്രികന്‍ ഞാന്‍
എന്തിനു നീയെന്‍ കൈ പിടിച്ചുയര്തിടുന്നു
ഈ യാത്രയില്‍ കാലെത്ര ഇടരിയാലും വഴിപിഴചീടുകിലും
ഞാന്‍ ഏകനായ് ഈ യാത്ര മുഴുമിപ്പാന്‍ ആഗ്രഹിചീടുന്നു

ഓര്‍മ്മകള്‍ മരിക്കുന്നില്ല

പിഴചീടുന്നു വാക്കുകള്‍  എനിക്ക് നഷ്ടമായീടുന്നു എന്റെ സുഖമുള്ള വേദനകള്‍
പിടഞ്ഞിടുന്നു രാവുകളില്‍ ഏറെയും വിരഹവേടനയില്‍
തുടിചിടുന്നു മനമിപ്പോലും നിന്നെ ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് മിണ്ടാന്‍
മരണമെന്‍ വേദനകളെ കെടുതീടുകില്‍ ആ മരണത്തിന്‍ വിളി കേള്‍ക്കാന്‍ ഞാന്‍ കാതോര്തിടുന്നു

ഇന്നും നിന്‍ ഓര്‍മയില്‍...

നിന്‍ നനവൂരും കരിമിഴിയിനകളില്‍
ഞാനാദ്യം ചുംബിച്ചപ്പോള്‍
നിന്‍ ചെഞ്ചുണ്ടുകള്‍ എന്‍ കാതുകളില്‍ മന്ത്രിച്ചു
നീയെന്‍ കനവുകളിലെ രാജകുമാരനെന്നു
ആദ്യമായെന്‍ നെഞ്ജോടുരുമ്മി നീ കിടന്നപ്പോള്‍
ഞാന്‍ നിന്റേതു മാത്രം നിനക്ക് മാത്രം സ്വന്തമെന്നു ചൊല്ലി നീ
ഹൃദയത്തില്‍ നീ തൊട്ടുണര്‍ത്തിയ പ്രണയമെന്ന അനുഭൂതിക്ക്
എന്ത് നിറം എന്നരിന്ജീടുവാന്‍ ഞാന്‍ കുറെയേറെ വൈകിയല്ലോ
മധുരകിനാവുകള്‍ എങ്ങനെ കാണാമെന്നു നീയെനിക്ക്  ചൊല്ലി തന്നപോള്‍
എല്ലാം വെറുമൊരു പേക്കിനാവായി മാറുമെന്നു ഞാന്‍ നിനച്ചീല
ഇന്നുമറിയാതെ ഞാന്‍ നിന്‍ സ്മരനകളിലാണ്ട് പോകുന്നു
നിന്നോട് കൂടിയുണ്ടായിരുന്ന ഓരോ നിമിഷവും
നീ പടുത്തുയര്‍ത്തിയ കിനാവുകളില്‍ ഞാന്‍ ജീവിച്ചു
ഇന്നോളം നീ ചൊല്ലിയതെല്ലാം പൊരുലെന്നു നിനച്ച ഞാന്‍
നീയെന്നരികില്‍ ഇനിയോരികളും ഇല്ലെന്നെങ്ങനെ വിശ്വസിക്കും
ജീവനും മരണവും വെറും മിഥ്യ മാത്രമെന്നോതിയ നീ തന്നെ 
ആ മിത്യസങ്കല്പമായി മറന്ജീടുമെന്നു ഞാന്‍ നിനച്ചീല
നീയെന്നരികില്‍ ചിലവഴിച്ച ഓരോ നിമിഷവും നീ പറഞ്ഞ ഓരോ വാക്കുകളും
ഇന്നെന്‍ കനവുകളില്‍ ഒരു ഭീതിയായി പുനര്‍ജനിക്കുന്നു
എന്തിനെന്നില്‍ നിന്നകന്നു നീ എന്തിനെന്നെ ഉപേക്ഷിച്ചു നീ
അറിയില്ല അറിയാമെനികൊന്നു മാത്രം ഇന്ന് നീയെന്നരികില്‍ ഇല്ല.....

നിരാശകളുടെ ലോകം

എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം വളരെ യാദൃശ്ചികമായ കാര്യങ്ങള്‍ മാത്രമാണ്.. എന്റെ ജീവിതം വെറുമൊരു മിഥ്യയെന്നു പലപ്പോളും തോന്നുന്നു..ഒരുപിടി സ്നേഹം ആര്‍ക്കോ നല്‍കിയതിനു ഞാന്‍ കൊടുക്കേണ്ടി  വന്ന വില വളരെ കനത്തതായിരുന്നു.. അതിനെന്റെ ജീവന്റെ വില നല്‍കേണ്ടി വന്നു.. സ്നേഹിക്കുനത് തെറ്റാണോ.. നിരാശകളുടെ തോഴന്‍ എന്ന പേര് മാറുന്നില്ല..ഏകാന്തത വിരസമായപ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കാന്‍ ശ്രമിച്ചു..ഏകാനനെന്ന്തില്‍ തെല്ലും വിഷമം ഇപ്പോള്‍ ഇല്ല..കാരണം ഏകാന്തതയാണ് ഇന്നെന്റെ കൂട്ടുകാരന്‍..ഈ ഏകാന്തതയില്‍ ഞാന്‍ ഒരുപാടു സംതൃപ്തി കണ്ടെത്തുന്നു മനസിലെ കുസൃതികള്‍ പങ്കു വച്ചീടുവാന്‍ ഇഷ്ടങ്ങള്‍ ഓരോന്നും വിളിചോതീടുവാന്‍ മനസ് കൊതിക്കുന്നു.....

         

Tuesday, September 28, 2010

എന്നെ കുറിച്ച്

ഞാന്‍ വിനോദ് .. വിനു എന്ന് എല്ലാവരും വിളിക്കും.. ഒരു ബ്ലോഗ്‌ തുടങ്ങുനന്തിനെ പറ്റി ഒരുപാടു നാളുകളായി ആലോചിക്കുന്നു..ഓര്‍ക്കുട്ടില്‍ ചിലര്‍കെങ്കിലും എന്നെ പരിചയം ഉണ്ടാവും...അത്ര വലിയ കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും എന്റെ ചെറിയ കഴിവുകളെ എല്ലാവരും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നു..