Saturday, May 28, 2011

ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ

ഞാന്‍ പാടിയ പാട്ടിന്നീണം നിന്‍ പ്രണയത്തിന്‍ അനുപല്ലവിയായ്
നിന്‍ ചിരിയില്‍ ഇന്നെന്‍ ഹൃദയം ശ്രുതി മീട്ടുന്നൊരു തംബുരുവായ്
നനവൂരും ചുണ്ടുകളില്‍ നറുതേന്‍ മൊഴി പൊഴിയുന്നു
കനവുനരും കണ്ണുകളില്‍ വെന്ച്ചണ്ട്രിക തെളിയുന്നു
മഴ പെയ്യും രാവുകളില്‍ എന്‍ അരികത്തായ് നീ വരുമ്പോള്‍
സുഖമുള്ള കിനാക്കള്‍ തന്നേന്‍ രാവുകളെ പകലാക്കി
അരികില്‍ നീ വന്നൊരു നേരം എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍
സുന്ദരമാം അനുരാഗത്തിന്‍ മധുവൂരുന്നൊരു ശ്രുതി മീട്ടി ...






its just start...wait for the waves....vinu...music is the waves in heart


to be contnd...
 



Thursday, January 20, 2011

യാത്ര

ഈ വീഥിയില്‍ ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ തനിയെ ആയിരുന്നു ഇന്നും ഞാന്‍ യാത്ര തുടരുന്നു മാറ്റങ്ങളില്ലാതെ യാത്ര...വീണ്ടും തനിയെ തുടരുന്ന യാത്ര...യാത്രക്കിടയില്‍ ഒരുപാടു മുഖങ്ങള്‍ കണ്ടു...പല സ്വഭാവങ്ങള്‍ ഉള്ളവരെയും സ്നേഹിക്കുന്നവരെയും വേരുപ്പിക്കുന്നവരെയും ഒരുപാടു കണ്ടുമുട്ടി.. ചെറിയ ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും യാത്ര തുടരാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ പിന്തിരിപ്പിക്കുന്ന യാതൊരു വിളികളും ആരുടേയും സങ്കടങ്ങളും ഞാന്‍ കണ്ടില്ല... ഞാന്‍ തയ്യാറെടുക്കുകയാണ് എന്‍റെ ദേശാടനത്തിനായി.. യാത്ര ചോദിക്കുന്നില്ല കാരണം ഞാന്‍ ഇനിയും വരും നിങ്ങളുടെ ഇടയിലേക്ക് ഈ വഴിയിലൂടെ ഏകനായ്..... ആള്‍കൂട്ടത്തില്‍ തനിയെ..............

Monday, December 6, 2010

തിരികെ

തിരികെ വരാന്‍ തയ്യാറെടുക്കുന്നു... നമുക്ക് കാണാം വീണ്ടും....

Friday, November 5, 2010

സുഹൃത്തുക്കള്‍ക് നന്ദി...

നിങ്ങള്‍ എല്ലാവരും നല്‍കിയ സ്നേഹത്തിനു നന്ദി.... ഞാന്‍ ഈ ബ്ലോഗ്‌ നിര്‍ത്തുകയാണ്.....ഇനി ഈ ബ്ലോഗില്‍ പുതിയ സൃഷ്ടികള്‍ ഉണ്ടാവില്ല.....
 

Friday, October 29, 2010

വികൃതികള്‍

മിഴികളില്‍ ആദ്യം നീ കനവായ് വിരിഞ്ഞു 
മനസ്സില്‍ നിന്‍ സ്നേഹം പനിനീര്‍പുഷ്പമായി ഇതള്‍ വിടര്‍ത്തി 
ഇരുളില്‍ നിന്‍ സ്നേഹമെന്‍ കണ്ണുകള്‍ക് വെളിച്ചമായി.. 
നീ തഴുകിയുനര്തിയോരനുരാഗം എന്‍ ഹൃദയത്തില്‍ കരുണ തന്‍ ദീപം  തെളിച്ചു വച്ചു
അറിയുന്നു ഞാന്‍ നിന്‍റെ പ്രണയം നീ എന്നില്‍ നിന്നകന്നപ്പോള്‍. 
വരിക നീ വീണ്ടുമെന്‍ അരികില്‍ ഒരിഷ്ടമെനിക് തരിക നീ
ഞാന്‍ കാത്തിരിക്കാം രാവുണരുമ്പോള്‍
നിന്‍ മടിത്തട്ടില്‍ പ്രനയാതുരനായി  തലച്ചയ്ച്ചുറങ്ങാന്‍ കൊതിയായിടുന്നു സഖി 
ഒരികല്‍ നിന്‍ മനസാകുന്ന ആകാശത്തു ഉദിക്കുവാന്‍ കൊതിച്ചൊരു നക്ഷത്രമായിരുന്നു ഞാന്‍ 
നിന്‍ മനസിന്‍ താഴ്‌വരയില്‍ ഇനിയൊരിക്കല്‍ കൂടി പറന്നിറങ്ങാന്‍ ഞാന്‍ കാത്തിരിക്കും.... 
 

Sunday, October 17, 2010

എന്‍റെ വരികള്‍ക് ഇവിടെ അന്ത്യമാകുന്നു...LaSt LiNeS

ആതിരരാവില്‍ പൂനിലാവത്തൊരു കുടക്കീഴില്‍ നീ ചാരെ നിന്നു....
മധുരമാം മൊഴികലെന്‍ കാതുകളില്‍ അമൃതവര്‍ഷമായ് ചൊരിഞ്ഞു...
നിന്‍ കൊഞ്ചല്‍ കേട്ട് കൊതി തീരാതെയെന്‍
ഹൃദയമെന്നും തുടിക്കുന്നു ദുഖതാളത്തില്‍ വിരഹഭാവത്തില്‍ 
മഴ പെയ്യുന്ന നിമിഷങ്ങളില്‍ നിന്‍ മേനി തന്‍ ചൂടിനായ് കൊതിപ്പു ഇന്നും 
കവിളിണകള്‍ കേഴുന്നു നിന്‍ ചുടു ച്ചുംബനതിനായ് 
ഏകനായ് ശൂന്യതയില്‍ മിഴിയെരിഞ്ഞിരിക്കുമ്പോള്‍ 
എപ്പോഴോ നിന്‍ മുഖമെന്‍ മുന്നില്‍  തെളിഞ്ഞു വന്നു 
ഇരുളിന്‍ നിശബ്ദതയില്‍ കാതോര്തിരിക്കുമ്പോള്‍
എന്‍ കാതുകള്‍ക് മധുരനാദം പകരുന്നു നിന്‍ കൊലുസ്സിന്‍ സ്വരം 
നിന്‍റെ സാമീപ്യം നിനചിരിക്കവേ 
കവിളില്‍ നിന്‍ ചുടുനിശ്വാസം പതിയുന്നതെനിക്കറിയുന്നു 
പ്രണയിക്കുന്നവര്‍ മരിചീടുകിലും അവരുടെ പ്രണയം 
യുഗങ്ങളോളം നിലനില്കുമെന്നരോ പറഞ്ഞതെത്ര സത്യം 
നീയെന്നില്‍ നിന്നകന്നിട്ടെരെ നാള്‍ പിന്നിട്ടെങ്കിലും 
ഇന്നും നിന്‍ സാമീപ്യം ഞാനനുഭാവിചീടുന്നതെനിക്ക് 
നിന്നോടുള്ള പ്രണയം അതൊന്നു കൊണ്ട് മാത്രം 
ഇന്നുമെന്‍ മനം കേഴുന്നത് നിന്‍  പ്രണയത്തിനായ്‌ മാത്രം


          മൂടസ്വപ്നങ്ങള്‍ എന്നറിഞ്ഞിട്ടും, ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും അവളുടെ തിരിച്ചു വരവിനായ് ഞാന്‍ ഇന്നും കാത്തിരിക്കുന്നു...ഈ ശൂന്യതയില്‍ മനസ് പിടഞ്ഞിട്ടും ഞാന്‍ പിടിച്ചു നില്കുന്നത് നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ നിന്നു മറയാതിരിക്കാന്‍ വേണ്ടി മാത്രമാണ്.... ഇനിയും എഴുത്തുകള്‍ തുടരുവാന്‍ എനിക്കാകില്ല... അത് കൊണ്ട് ഞാന്‍ നിര്ത്തുന്നു.... എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .....

Thursday, October 14, 2010

പ്രണയത്തിന്‍ വികൃതികള്‍

എന്തെ എന്‍ മൗനം 
നിന്‍ വിരഹത്തിന്‍ തീച്ചൂളയില്‍ എരിയുന്നൊരു കനലായി കണ്ടു നീ 
എന്തിനെന്‍ വാക്കുകളെ നഷ്ടപ്രണയത്തിന്‍ വിങ്ങലായി ഗണിച്ചു 
ഇന്നും നഷ്ടപെടുത്താതെയെന്‍ നെഞ്ചില്‍ ഞാന്‍ സൂക്ഷിചിടുന്നു 
എന്‍റെ പ്രണയം ഇന്നും മരിക്കാത്ത വികാരമായ്..
ഒരു കെടാവിളക്കായി എന്‍ മനസിന്റെ ശ്രീകോവിലില്‍ 
നിന്‍ മുഖത്തിനു നേരെ ഇന്നും പൂര്‍ണ്ണ തേജസ്സോടെ  തെളിഞ്ഞു നില്പൂ 
മഴയെത്ര കടന്നു പോയ്‌ കാറ്റും  അലയടിക്കുന്നു 
എന്നിരുന്നാലും എന്‍ തിരിനാളമിന്നും അനയാതിരിക്കുന്നു 
നിന്നോടെനിക്കുള്ള പ്രണയവും നിന്‍റെ മരിക്കാത്ത ഓര്‍മകളും 
കാവലായുള്ളപ്പോള്‍ എന്‍ മനം നിരാശയില്‍ പൂണ്ടു പോകില്ല 
എന്‍ മനം വിരഹവേടനയില്‍ തളര്‍ന്നു പോകില്ല....
നിന്‍റെ ഓര്‍മ്മകള്‍ ആണെന് ജീവിതലഹരി 
നീ നല്‍കിയ സ്നേഹമാനേന്‍ ജീവശ്വാസം..