Thursday, January 20, 2011

യാത്ര

ഈ വീഥിയില്‍ ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ തനിയെ ആയിരുന്നു ഇന്നും ഞാന്‍ യാത്ര തുടരുന്നു മാറ്റങ്ങളില്ലാതെ യാത്ര...വീണ്ടും തനിയെ തുടരുന്ന യാത്ര...യാത്രക്കിടയില്‍ ഒരുപാടു മുഖങ്ങള്‍ കണ്ടു...പല സ്വഭാവങ്ങള്‍ ഉള്ളവരെയും സ്നേഹിക്കുന്നവരെയും വേരുപ്പിക്കുന്നവരെയും ഒരുപാടു കണ്ടുമുട്ടി.. ചെറിയ ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും യാത്ര തുടരാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ പിന്തിരിപ്പിക്കുന്ന യാതൊരു വിളികളും ആരുടേയും സങ്കടങ്ങളും ഞാന്‍ കണ്ടില്ല... ഞാന്‍ തയ്യാറെടുക്കുകയാണ് എന്‍റെ ദേശാടനത്തിനായി.. യാത്ര ചോദിക്കുന്നില്ല കാരണം ഞാന്‍ ഇനിയും വരും നിങ്ങളുടെ ഇടയിലേക്ക് ഈ വഴിയിലൂടെ ഏകനായ്..... ആള്‍കൂട്ടത്തില്‍ തനിയെ..............

No comments:

Post a Comment